ആനി രാജയുടെ വിജയം: പ്രവർത്തനം ഊർജിതമാക്കി യുവജന സ്ക്വാഡ്
1418106
Monday, April 22, 2024 5:48 AM IST
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജയുടെ വിജയത്തിന് യുവജന സ്ക്വാഡ് പ്രവർത്തനം ഉൗർജിതമാക്കി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അരുണിന്റെയും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെയും നേതൃത്വത്തിൽ ടൗണിൽ യുവജന സ്ക്വാഡ് നോട്ടീസ് വിതരണം നടത്തി.
മീനങ്ങാടി, പനമരം ടൗണുകളിലും നോട്ടീസ് വിതരണം നടന്നു. കെ.ആർ. ജിതിൻ, നിഖിൽ പദ്മനാഭൻ, സി. ഷംസുദ്ദീൻ, അർജുൻ ഗോപാൽ, സ്വരാജ്, ഹിമ, സൗമ്യ തുടങ്ങിയർ പങ്കെടുത്തു. 20,21,22 തീയതികളിൽ ജില്ലയിലെ പ്രധാന ടൗണുകളിലും വീടുകളിലും യുവജന സ്ക്വാഡ് വോട്ട് അഭ്യർഥന നടത്തും.