സിപിഎം പ്രകടനം നടത്തി
1537625
Saturday, March 29, 2025 5:37 AM IST
പൂക്കോട്ടുംപാടം: കൊടകര കോഴപ്പണക്കേസ് അട്ടിമറിച്ച ഇഡി നടപടിക്കെതിരേ സിപിഎം അമരന്പലം, ചുള്ളിയോട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പൂക്കോട്ടുംപാടത്ത് നടന്ന പരിപാടിയിൽ നിലന്പൂർ ഏരിയ സെന്റർ അംഗം അനന്തകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.സി. നന്ദകുമാർ, വി.കെ. ചന്ദ്രബാനു തുടങ്ങിയവർ പ്രസംഗിച്ചു.
എം.എ. നസീർ, ബാബു വീതനശേരി, നസീർ ബാബു പന്തപ്പുലാൻ, പി.കെ. ഉഷാകുമാരി, ഗംഗാദേവി, ഉഷാദേവി, പി.കെ. പ്രമോദ്, കെ. മുസ്തഫ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ചുള്ളിയോട് നടന്ന പരിപാടിയിൽ ഏരിയ സെന്റർ അംഗം പി. ശിവാത്മജൻ, ലോക്കൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പി.കെ. വിവേക്, സന്തോഷ്, കെ. രാജൻ, ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.