മാലാപറന്പിൽ ലഹരി വിരുദ്ധ കാന്പയിൻ നടത്തി
1538295
Monday, March 31, 2025 5:45 AM IST
മാലാപറന്പ്: മാലാപറന്പ് ഇടവകയിൽ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാന്പയിൻ നടത്തി. മാലാപറന്പ് ഇടവക ദേവാലയത്തിൽ ഇന്നലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരിയും ജനങ്ങളും സിസ്റ്റർമാരും ലഹരി വിരുദ്ധ കാന്പയിന്റെ ഭാഗമായി സമര പ്രഖ്യാപനം നടത്തി.
മദ്യം, കഞ്ചാവ്, മറ്റു രാസലഹരികൾ കുടുംബ ബന്ധങ്ങൾ തകരുന്നതിനും യുവജനങ്ങളുടെയും കുട്ടികളുടെയും ക്രിയാത്മകത തളർത്തുന്നതിനും ആക്രമണോത്സുകത വർധിപ്പിക്കുന്നതിനും ഇടയാക്കുന്നുവെന്നും ആണ്-പെണ് വ്യത്യാസമില്ലാത കുട്ടികൾ ഇന്ന് ലഹരിക്കടിമപ്പെട്ട് ജീവിതം നശിപ്പിക്കുന്നത് സമുദായത്തിനും സമൂഹത്തിനും തീരാവേദനയും നഷ്ടവുമാണെന്നും വികാരി ഫാ. ജോസഫ് മുകളേപറന്പിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് ജോർജ് ചിറത്തലയാട്ട് അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ജോസ്ലിൻ, സേവ്യർ കുരിശുംമൂട്ടിൽ, ജനറൽ കണ്‍വീനർ ബെന്നി കരിയംപള്ളി എന്നിവർ പ്രസംഗിച്ചു. കൈക്കാരൻമാരായ ജോയി കൊച്ചിത്ര, ജോമോൻ വേടംപറന്പിൽ, സോജി കുന്പുളിവേലിൽ, ഷാജി പൂവത്തിങ്കൽ, ആന്റണി ചക്കുങ്കൽ, ജിമ്മി പാറടയിൽ, ലിന്റോ ചക്കുങ്കൽ, റോസിലി ജിമ്മി എന്നിവർ നേതൃത്വം നൽകി.
നെൻമേനി: എകെസിസി നെൻമേനി യൂണിറ്റ് ലഹരി വിരുദ്ധ സദസ് നടത്തി. വികാരി ഫാ. പ്രിൻസ് പന്നിക്കോട്ടിന്റെ നേതൃത്വത്തിൽ എകെസിസി, ഡിഎഫ്സി ഭാരവാഹികളായ സെബാസ്റ്റ്യൻ ളാമണ്ണിൽ, മാത്യൂസ് പൈനാപ്പിള്ളി, ചെറിയാൻ വേലനാത്ത്, മറ്റു സംഘടന അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.