മാലിന്യമുക്ത ഹരിത പഞ്ചായത്തായി തിരുവാലി
1537616
Saturday, March 29, 2025 5:26 AM IST
വണ്ടൂർ: നവകേരള മാലിന്യ മുക്ത ഹരിത പഞ്ചായത്തായി തിരുവാലി ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. പ്രസിഡന്റ് കെ. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് സജ്ന മന്നിയിൽ അധ്യക്ഷത വഹിച്ചു.
പ്രഖ്യാപനത്തിന്റെ മുന്നോടിയായി 296 ഹരിത അയൽക്കൂട്ടങ്ങൾക്ക് ഹരിത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അഞ്ച് അങ്ങാടികളെ ഹരിത ടൗണുകളായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ബിന്നുകൾ, 56 ബോട്ടിൽ ബൂത്തുകൾ എന്നിവയും സ്ഥാപിച്ചു. എല്ലാ വിദ്യാലയങ്ങളും സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു.
പൊതുഇടങ്ങൾ ശുചീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് സെക്രട്ടറി കെ. രാജീവ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. അഖിലേഷ്,നിഷ സജേഷ്, മറ്റു വാർഡ് അംഗങ്ങൾ,
ബ്ലോക്ക് അംഗം സി. ശോഭന, എൻ. കണ്ണൻ, കെ. മുഹമ്മദ് നജീബ്, കെ. സുരേഷ്, പി. സബീർ ബാബു, ഹരിതകർമ സേനാംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ, ആശാ വർക്കേഴ്സ്, അങ്കണവാടി വർക്കേഴ്സ് എന്നിവർ പങ്കെടുത്തു.