ആരോഗ്യകേന്ദ്രത്തിന് ഡയാലിസിസ് മെഷീനുകളായി
1537325
Friday, March 28, 2025 5:32 AM IST
നിലന്പൂർ: പ്രതിപക്ഷ നേതാവ് വാക്കുപാലിച്ചു. ചുങ്കത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന് പ്രഖ്യാപിച്ച രണ്ട് ഡയാലിസിസ് മെഷീനുകൾ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ചുങ്കത്തറ ബ്ലോക്ക് കുടുബ ആരോഗ്യകേന്ദ്രത്തിൽ ഡയാലിസിസ് നാലാം ഷിഫ്റ്റ് ഉദ്ഘാടനത്തിന് മുൻ എംഎൽഎ പി.വി. അൻവർ ആവശ്യപ്പെട്ടത് പ്രകാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിച്ച രണ്ട് ഡയാലിസിസ് മെഷീനുകളാണ് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെ ഇടപെടലിലൂടെ ചുങ്കത്തറ ബ്ലോക്ക് കുടുംബ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, മെഡിക്കൽ ഓഫീസർ പി.കെ. ബഹാവുദ്ദീൻ, ബ്ലോക്ക് ആരോഗ്യ സമിതി അധ്യക്ഷ സൂസമ്മ മത്തായി, ഡിവിഷൻ അംഗം സി.കെ. സുരേഷ്, ഫാർമസിസ്റ്റ് പി.വി. ഷാജഹാൻ, ഡയാലിസിസ് കോ-ഓർഡിനേറ്റർ സിന്ധു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി