പൊതുസ്ഥലത്ത് ശുചിമുറി മാലിന്യം തള്ളിയവർ പിടിയിൽ
1537621
Saturday, March 29, 2025 5:37 AM IST
നിലന്പൂർ: നഗരസഭാ പരിധിയിലെ മുതീരി, പാത്തിപ്പാറ, ചാലിയാർ പഞ്ചായത്തിലെ അകന്പാടം എന്നിവിടങ്ങളിൽകഴിഞ്ഞദിവസം രാത്രി ശുചിമുറി മാലിന്യം തള്ളിയ പ്രതികളെ നിലന്പൂർ പോലീസ് അറസ്റ്റ് ചെയ്തു.
പാലോട് തച്ചനാട്ടുകരയുള്ള കുന്നനകത്ത് മുജീബ് റഹ്മാൻ, പെരിന്തൽമണ്ണ മണലായ തൂലിയത്ത് വീട്ടിൽ ആരിഫുദീൻ എന്നിവരെയാണ് എസ്എച്ച്ഒ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ നിലന്പൂർ എസ്ഐ റിഷാദലി നെച്ചിക്കാടൻ അറസ്റ്റ് ചെയ്തത്.
മാലിന്യം തള്ളാൻ ഉപയോഗിച്ച ടാങ്കർ ലോറിയും മാരുതി സ്വിഫ്റ്റ് കാറും പെരിന്തൽമണ്ണയിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. പ്രതികളെ നിലന്പൂർ പോലീസ് സ്ഥലത്തുകൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
പ്രതികൾ മുന്പും സമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. എഎസ്ഐ നൗഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾകരീം, ഷൗക്കത്ത്, രഞ്ജിത് മരുത എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.