കളിമണ്ണ് കടത്ത്; വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു
1537871
Sunday, March 30, 2025 5:36 AM IST
നിലമ്പൂർ: മമ്പാട് പൊങ്ങല്ലൂരിൽ നിന്നും തൃശൂരിലേക്ക് കളിമണ്ണ് കടത്തുകയായിരുന്ന ടോറസ് വാഹനങ്ങൾ നിലമ്പൂർ പോലീസ് പിടിച്ചെടുത്തു . ഇന്നലെ പുലർച്ചെ രഹസ്യ വിവരത്തെ തുടർന്ന് നിലമ്പൂർ എസ്ഐ തോറസ് കുട്ടി ജോസഫിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കളിമണ്ണ് കടത്തുകയായിരുന്ന നാല് ടോറസ് വാഹനങ്ങളും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തത്.
ടോറസ് വാഹനങ്ങൾ പോലീസ് നിലമ്പൂരിലേക്ക് കൊണ്ടുവന്നു. പൊങ്ങല്ലൂർ ഭാഗത്തുനിന്നും വ്യാപകമായി കളിമണ്ണ് തൃശൂർ ഭാഗത്തേക്ക് കൊണ്ടുപോകുന്നതായി നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നെങ്കിലും ജിയോളജി, റവന്യൂ വകുപ്പുകൾ നടപടി സ്വീകരിച്ചിരുന്നില്ല.
നിലമ്പൂർ താലൂക്ക് പരിധിയിൽ രാത്രിയുടെ മറവിൽ കളിമണ്ണ് കടത്തും മണ്ണുകടത്തും വ്യാപകമായി നടക്കുന്നുണ്ട്. രാത്രിയിൽ പൊതുജനം വിവരം നൽകാൻ ജിയോളജി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും ആക്ഷേപമുണ്ട്.