ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും ലഹരി വിരുദ്ധ കൂട്ടായ്മയും
1538300
Monday, March 31, 2025 5:48 AM IST
കീഴാറ്റൂർ: കീഴാറ്റൂർ പൂന്താനം സ്മാരക ഗ്രന്ഥാലയം ഹരിത ഗ്രന്ഥാലയം ആയതിന്റെ പ്രഖ്യാപനം കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടിയും ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഉദ്ഘാടനം കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു മാത്യുവും നിർവഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ഷമീം മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് പാറമ്മൽ കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു. പൂന്താനം സ്മരക എയുപി സ്കൂൾ വിദ്യാർഥികൾ ലഹരി വിരുദ്ധ സന്ദേശമടങ്ങിയ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കീഴാറ്റൂർ അനിയൻ, സി.കെ. രമാദേവി, ടി.കെ.രാഗേഷ്, എം. ജോമി ജോർജ്, പി.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.