നേർച്ചപ്പെട്ടി കുത്തി തുറന്ന് മോഷണം
1537324
Friday, March 28, 2025 5:32 AM IST
നിലന്പൂർ: മൂലേപ്പാടം സെന്റ് ജോസഫ് പള്ളിയിലെ കപ്പേളയുടെ മുന്നിലെ നേർച്ചപ്പെട്ടി കുത്തി തുറന്ന് മോഷണം. പണം നഷ്ടമായിട്ടുണ്ട്. നേർച്ചപെട്ടിയുടെ പൂട്ട് പൊട്ടിച്ച നിലയിലാണ്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ ഇടവക വികാരി ഫാ. ഷിന്േറാ പുലികുഴിയിൽ നിലന്പൂരിലേക്ക് പോകാൻ പള്ളിയിൽ നിന്ന് ഇറങ്ങിവരുന്പോഴാണ് നേർച്ചപ്പെട്ടി കുത്തിതുറന്ന നിലയിൽ കണ്ടത്.
വിവരമറിഞ്ഞ് നിലന്പൂർ പോലീസ് എത്തി പരിശോധന നടത്തി. കഴിഞ്ഞ 12 മുതൽ 23 വരെ പള്ളി പെരുന്നാൾ ആയിരുന്നതിനാൽ നേർച്ചപ്പെട്ടിയിൽ 10,000 രൂപയിൽ കുറയാത്ത തുകയുണ്ടെന്നാണ് ഇടവക വികാരിയും ട്രസ്റ്റിമാരും പറയുന്നത്. കഴിഞ്ഞ 11 നാണ് അവസാനമായി നേർച്ചപ്പെട്ടി തുറന്നത്.
(പടം, നേർച്ചപ്പെട്ടി) : നിലന്പൂർ മൂലേപ്പാടം സെന്റ് ജോസഫ് പള്ളിയിലെ കപ്പേളയ്ക്ക് മുന്നിലെ നേർച്ചപ്പെട്ടി കുത്തി തുറന്ന നിലയിൽ.