ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് മധ്യവയസ്കൻ മരിച്ചു
1538138
Sunday, March 30, 2025 11:59 PM IST
ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ചരക്ക് ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഗുരുവായൂർ താമരയൂർ സ്വദേശി രാഘവൻ (56) ആണ് മരിച്ചത്. തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ പാവിട്ടപ്പുറത്ത് ഇന്നലെ പുലർച്ചെ ആറു മണിയ്ക്കാണ് അപകടം.
തൃശൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ രാഘവനെ ആളുകൾ പെരുന്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചങ്ങരംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.