"ലഹരിക്കെതിരേയുള്ള പോരാട്ടത്തില്‍ ഭരണകൂടവും ജനങ്ങളും ഒന്നിച്ചു നില്‍ക്കണം'
1537873
Sunday, March 30, 2025 5:36 AM IST
മഞ്ചേരി: ജീവകാരുണ്യ മേഖലയിലും ലഹരിക്കെതിരേയുള്ള പോരാട്ടങ്ങളിലും സമൂഹം ഒന്നിച്ചു നില്‍ക്കണമെന്നും നാട്ടില്‍ ഭിന്നതയുണ്ടാക്കാന്‍ ലഹരി മാഫിയാ സംഘങ്ങള്‍ ശ്രമിക്കുമെന്നും അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ. കേരള യൂണിയന് ഓഫ് ജേര്‍ണലിസ്റ്റ് (കെയുജെ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേരി സോണ്‍ ഇഫ്താര്‍ മീറ്റ് തുറക്കല്‍ ഊട്ടുപുര ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ക്കും അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇക്കാര്യത്തില്‍ നേതൃപരമായ പങ്കു വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കെയുജെ ജില്ലാ പ്രസിഡന്റ് സി. ജമാല്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷ വി.എം. സുബൈദ മുഖ്യ പ്രഭാഷണം നടത്തി.
കെയുജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഒ.പി. ഇസ്മായില്‍, കെ. സുരേഷ് മോഹന്‍, ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സബാഹ് പുല്‍പ്പറ്റ, മഞ്ചേരി പ്രസ്ക്ലബ് സെക്രട്ടറി കെ.എം.എ. അബ്ദുൾ ശുക്കൂര്‍, എന്‍. സി. ശരീഫ്, ടി. പ്രവീണ്‍, അഡ്വ. ടി.പി. രാമചന്ദ്രന്, രാജന് പരിത്തിപ്പറ്റ, ഗോപാലകൃഷ്ണന് എടവണ്ണ, സാജിദ് ഒതായി എന്നിവര്‍ പ്രസംഗിച്ചു.