ആലിപ്പറന്പ് പഞ്ചായത്ത് മാലിന്യമുക്തമായി
1538296
Monday, March 31, 2025 5:45 AM IST
പാറൽ: മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിനിന്റെ ഭാഗമായി ആലിപ്പറന്പ് ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ വീടുകളെയും ഹരിത സ്ഥാപന, ഹരിത അയൽക്കൂട്ട, ഹരിത കലാലയം തുടങ്ങിയ സംവിധാനങ്ങളെ ഹരിത സുന്ദര സംവിധാനങ്ങളായി പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി.
ഗാർഹിക ഉറവിട മാലിന്യ സംസ്കരണത്തിന് സബ്സിഡിയോടെ വിവിധ ഉപാധികൾ ലഭ്യമാക്കിയും കമ്മ്യൂണിറ്റി തലത്തിലും പൊതുതലത്തിലും വിവിധ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
പ്രഖ്യാപനത്തിന്റെ ഭാഗമായി ശുചിത്വ സന്ദേശ റാലി പാറൽ മുതൽ പഞ്ചായത്ത് ഓഫീസ് വരെ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കെ.ടി. അഫ്സൽ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി. ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. ഹരിത കർമ സേനാംഗങ്ങളെയും നഗര ശുചീകരണ ജീവനക്കാരെയും മെമെന്റോ നൽകി ആദരിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിര സമിതി അധ്യക്ഷരായ സി.എച്ച്. ഹമീദ്, ജുബില ലത്തീഫ്, മെന്പർമാരായ ബാലസുബ്രഹ്മണ്യൻ, പി. രാജേഷ്, അന്പിളി, പി.ടി. മുബാറക് അലി, ടി.പി. സജിത, കെ.ടി. സജിത, ലീന ശാന്തിനി, പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു പാക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.