ലഹരി വിരുദ്ധ കാന്പയിനുമായി എംസിഎ
1538299
Monday, March 31, 2025 5:48 AM IST
നിലന്പൂർ: ലഹരിക്കെതിരേ ബോധവത്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയുമായി എംസിഎ കാന്പയിന് തുടക്കമായി. ബത്തേരി രൂപത നിലന്പൂർ മേഖല എംസിഎയുടെ നേതൃത്വത്തിലാണ് ചോക്കാട് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ലഹരി വിരുദ്ധ കാന്പയിൻ നടത്തിയത്. സമൂഹത്തെ ഗുരുതരമായി ബാധിച്ച ലഹരിക്കെതിരേ ധീരമായ പോരാട്ടം നടത്താൻ കാന്പയിനിൽ തീരുമാനമായി.
ബോധവത്കരണ ക്ലാസിനൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ദേവാലയത്തിലെത്തിയ വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.
ഇടവക വികാരിയും നിലന്പൂർ മേഖല എംസിഎയുടെ വൈദിക ഉപദേഷ്ടാവുമായ തോമസ് പുന്നമഠത്തിൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ബിജുപോൾ അധ്യക്ഷത വഹിച്ചു. രൂപത ട്രഷറർ ജിദു തോമസ്, ബൈജു എഴുമായിൽ, ലിബിൻ പുതുപറന്പിൽ അനു റെയ്ച്ചൽ എന്നിവർ പ്രസംഗിച്ചു.