അഞ്ഞൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകി മില്ലത്ത് സാന്ത്വനം കമ്മിറ്റി
1537624
Saturday, March 29, 2025 5:37 AM IST
മഞ്ചേരി: നഗരസഭയിലെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് ചെറിയപെരുന്നാളിനോടനുബന്ധിച്ച് ഭക്ഷ്യകിറ്റ് നൽകി വട്ടപ്പാറ മെഹബൂബെ മില്ലത്ത് സാന്ത്വനം കമ്മിറ്റി മാതൃകയായി. 20 വർഷമായി കമ്മിറ്റി മുടങ്ങാതെ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തുവരുന്നുണ്ട്. വിതരണോദ്ഘാടനം എൻവൈഎൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ നിർവഹിച്ചു. സയ്യിദ് മുഹ്സിൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു.
മഞ്ചേരി നഗരസഭാ കൗണ്‍സിലർ കെ.ടി. മുഹമ്മദലി, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ഇബ്രാഹിം ഹാജി, നാഷണൽ ലീഗ് ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി, ജില്ലാ ട്രഷറർ മുഹമ്മദലി, എൻവൈഎൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ഷംസീർ കരുവന്തുരുത്തി,
ജില്ലാ പ്രസിഡന്റ് സാലിം മഞ്ചേരി, നാഷണൽ ലീഗ് മണ്ഡലം പ്രസിഡന്റ് കരീം, സെക്രട്ടറി അലവി മാര്യാട്, വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ബഷീർ മരത്താണി, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ബാപ്പുട്ടി ചെറോത്ത് എന്നിവർ പ്രസംഗിച്ചു.