മാലിന്യമുക്ത പഞ്ചായത്തായി താഴേക്കോട്
1537869
Sunday, March 30, 2025 5:36 AM IST
മലപ്പുറം: താഴേക്കോടിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രസിഡന്റ് കെ.പി. സോഫിയ പ്രഖ്യാപിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല താഴെത്തൊടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ശ്രീശാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജില ദിലീപ്, മുസ്തഫ താഴെത്തൊടി, ഹെൽത്ത് ഇൻസ്പെക്ടർമാരായ അജിത് സെൻ, വിഇഒ ആശ, എംആർഐ ആർടിസി കോ ഓർഡിനേറ്റർ കെ.ടി. ജിജീഷ്, പഞ്ചായത്ത് സെക്രട്ടറി അവിസെന്ന, ഹെൽത്ത് ഇൻസ്പെക്ടർ ഷബീർ എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ 21 വാർഡുകളും അയൽക്കൂട്ടങ്ങളും ഘടക സ്ഥാപനങ്ങളും ടൂറിസ്റ്റ് കേന്ദ്രമായ കൊടികുത്തി മലയും പ്രധാന ടൗണുകളും മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ചടങ്ങിൽ വച്ച് ഹരിതകർമസേന അംഗങ്ങളെയും ക്ലീനിംഗ് സ്റ്റാഫുകളെയും ആദരിച്ചു.