ചെട്ടിയാറമ്മലിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ചു
1537866
Sunday, March 30, 2025 5:36 AM IST
വണ്ടൂർ: ചെട്ടിയാറമ്മലിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ചു. കാർ ലോറിയെ മറികടക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. ആർക്കും സാരമായ പരിക്കില്ല. ഇന്നലെ രാവിലെ 11.30നാണ് സംഭവം.
പാണ്ടിക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസും നിലമ്പൂർ ഭാഗത്തുനിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. വളാഞ്ചേരി സ്വദേശികളായ രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്റെ മുൻഭാഗം തകർന്നു.