അധ്യാപകർക്ക് യാത്രയയപ്പ് നൽകി
1537618
Saturday, March 29, 2025 5:26 AM IST
ചുങ്കത്തറ: ചുങ്കത്തറ മാർത്തോമ കോളജിൽ നിന്ന് മൂന്ന് പതിറ്റാണ്ടുകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. രാജീവ് തോമസ്, കൊമേഴ്സ് വിഭാഗം പ്രഫസർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. റീനാ മേരി ഏബ്രഹാം എന്നിവർക്ക് യാത്രയയപ്പ് നൽകി.
സമ്മേളനം മാനേജർ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാര സമർപ്പണവും കോളജ് ന്യൂസ് ലെറ്ററിന്റെ പ്രകാശനവും നടത്തി.
കോളജ് ബർസാർ ജിനു ഈപ്പൻ കുര്യൻ, മാത്യു ബേബി, വിവിധ വകുപ്പ് മേധാവികൾ, കെ.സി. മുരളീധരൻ, അനിൽ, സജീവ് തോമസ്, മാത്യു വട്ടിയാനിക്കൽ, ഡോ. സി. അൻവർ ഷാഫി എന്നിവർ പ്രസംഗിച്ചു.