വിചാരകേന്ദ്രം ജില്ലാ സമ്മേളനം ഇന്ന് മഞ്ചേരിയില്‍
1537876
Sunday, March 30, 2025 5:38 AM IST
മഞ്ചേരി: ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമ്മേളനം ഇന്ന് രാവിലെ 9.30 മുതല്‍ മഞ്ചേരി ജയശ്രീ മിനി ഓഡിറ്റോറിയത്തില്‍ നടക്കും. ചരിത്ര പണ്ഡിതനും ഐസിഎച്ച്ആര്‍ മുന്‍ അംഗവുമായ പത്മശ്രീ ഡോ. സി.ഐ. ഐസക് ഉദ്ഘാടനം ചെയ്യും.
"കള്‍ച്ചറല്‍ മാര്‍ക്സിസവും യുവതയുടെ അരാജകത്വ പ്രവണതയും' എന്ന വിഷയം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു അവതരിപ്പിക്കും. ജില്ലാ പ്രസിഡന്റ് ഡോ. എം.പി. രവിശങ്കര്‍ അധ്യക്ഷത വഹിക്കും.