പെരുന്നാൾ-വിഷു കിറ്റുകൾ നൽകി സിപിഎം
1538297
Monday, March 31, 2025 5:45 AM IST
ചെമ്മലശേരി: നാട്ടിലെ മുഴുവൻ വീടുകളിലും പെരുന്നാൾ-വിഷു സമ്മാനമായി പച്ചക്കറി കിറ്റുകൾ എത്തിച്ച് സിപിഎം. കുണ്ടറക്കൽപ്പടി, ബാങ്ക്പടി, റേഷൻകട, രണ്ടാംമൈൽ ബ്രാഞ്ചുകൾക്ക് കീഴിൽ വരുന്ന 1300ലധികം വീടുകളിലാണ് സിപിഎം പ്രവർത്തകർ കിറ്റുകൾ എത്തിച്ചത്.
സവാള, കിഴങ്ങ്, തക്കാളി, പച്ചമുളക്, കാബേജ്, കാരറ്റ്, വെള്ളരി തുടങ്ങിയ പച്ചക്കറികളാണ് കിറ്റിലുള്ളത്. സിപിഎം പെരിന്തൽമണ്ണ ഏരിയ സെക്രട്ടറി ഇ. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ ആദ്യവിതരണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ വി.പി. മുഹമ്മദ് ഹനീഫ, എൻ.പി. റാബിയ തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ കമ്മിറ്റിയംഗങ്ങളായ എൻ.പി. റഫീഖ്, റസാഖ്, ബാവ ബഷീർ, അന്നത്ത് ബ്രാഞ്ച് സെക്രട്ടറിമാരായ ആബിദ്, പ്രജിത്ത്, സലീം തുടങ്ങിയവർ നേതൃത്വം നൽകി.