നിലന്പൂർ ബൈപാസ്: പുരോഗതി വിലയിരുത്താൻ യോഗം ചേർന്നു
1537614
Saturday, March 29, 2025 5:26 AM IST
മലപ്പുറം: നിലന്പൂർ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്താൻ മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. മേയ് മാസം പകുതിയോടുകൂടി ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദ വിലവിവര പട്ടികയും നഷ്ടപരിഹാര തുക സംബന്ധിച്ച വിശദാംശവും ജില്ലാ കളക്ടർക്ക് സമർപ്പിക്കും.
ഭൂമി ഏറ്റെടുക്കലിന്റെ ആദ്യഘട്ട നടപടികൾ ഏപ്രിൽ പകുതിയോടെ പൂർത്തീകരിക്കാൻ മന്ത്രി നിർദേശിച്ചു. നിലന്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി.എച്ച്. അബ്ദുൾ ഗഫൂർ, നിലമെടുപ്പ് തഹസിൽദാർ കെ.ശബരീനാഥൻ എന്നിവർ പങ്കെടുത്തു.