കരുവാരകുണ്ടിൽ ലഹരിക്കെതിരേ ജനകീയ ജ്വാല
1538293
Monday, March 31, 2025 5:45 AM IST
കരുവാരകുണ്ട്: ലഹരിക്കെതിരേ ജനകീയ ജ്വാല തീർത്ത് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും "കാവൽ’ എന്ന പേരിൽ മെഗാ കാന്പയിനും തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ലഹരി വിരുദ്ധ ജ്വാല തീർത്തത്. ജനപങ്കാളിത്തം കൊണ്ട് ലഹരി വിരുദ്ധ ജ്വാല ശ്രദ്ധേയമായി.
കിഴക്കേതല ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ടി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പൊന്നമ്മ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. ഉമ്മർ, ഷീന ജിൽസ്, ഷീബ പള്ളിക്കുത്ത്, അംഗങ്ങളായ ഐ.ടി. സാജിത, നുഹ്മാൻ പാറമ്മൽ, വി.സി. ഉണ്ണികൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിജേഷ്, സിവിൽ എക്സൈസ് ഓഫീസർ സജിത്ത്, കെ.കെ. ജയിംസ്, വി. ഷബീറലി, ജോയ് ചെറിയാൻ വയലിൽ തുടങ്ങിയവർ പ്രസംഗിച്ചു.