അങ്ങാടിപ്പുറം ഓരാടംപാലം; ഇൻവെസ്റ്റിഗേഷൻ പ്രവൃത്തിക്ക് 9.1 ലക്ഷം രൂപയുടെ ഭരണാനുമതി
1537870
Sunday, March 30, 2025 5:36 AM IST
അങ്ങാടിപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പ്രധാന പാലങ്ങളിൽ ഒന്നായ ഓരാടംപാലം പുതുക്കി പണിയുന്നതിന് ഇൻവെസ്റ്റിഗേഷൻ പ്രവൃത്തിക്ക് വേണ്ടി 9.1 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു.
നിരവധി അപകടങ്ങൾ സംഭവിക്കുകയും ഗതാഗത കുരുക്ക് അനുഭവപ്പെടുകയും ചെയ്യുന്ന ഈ പാലം പുതുക്കി പണിയുക എന്നുള്ളത് ഏറെ കാലത്തെ ആവശ്യമാണ്.
തുടർ പ്രവൃത്തികൾക്ക് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎയും പിഡബ്ല്യൂഡി നാഷണൽ ഹൈവേ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ടി.കെ. ഷമീർ ബാബുവും പറഞ്ഞു.