മഞ്ചേരി നഗരം ശുചീകരിച്ചു
1537874
Sunday, March 30, 2025 5:38 AM IST
മഞ്ചേരി: സിപിഎം പ്രവര്‍ത്തകര്‍ നഗരം ശുചീകരിച്ചു. മുനിസിപ്പല്‍ പ്രദേശത്തെ മൂന്ന് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സീതി ഹാജി ബസ് സ്റ്റാൻഡ്, പാണ്ടിക്കാട് റോഡ്, കൃഷിഭവന് പരിസരം എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്.
ഏരിയ സെക്രട്ടറി അഡ്വ. കെ. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറിമാരായ പി.കെ. ഫിറോസ്, വി.പി. ഹസ്ക്കര്‍, പി. ബാലകൃഷ്ണന്, ഏരിയ കമ്മിറ്റി അംഗം കെ. ജയരാജ്, പി.ഇ. രാജഗോപാല്‍, എ.കെ. സോമന്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ. ശ്രീവിദ്യ, ബേബി കുമാരി, അബ്ദുല്‍ അസീസ്, പി. സുനിത, എ.വി. സുലൈമാന്‍ എന്നിവര്‍ നേതൃത്വം നല്കി.