മങ്കട വില്ലേജിലെ ഭൂരേഖകൾ കംപ്യൂട്ടർവത്കരിച്ചു
1537623
Saturday, March 29, 2025 5:37 AM IST
മങ്കട: മങ്കട വില്ലേജ് പരിധിയിലെ ഭൂരേഖകൾ പൂർണമായും കംപ്യൂട്ടർവത്കരിച്ചു. പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി ഭൂവുടമകൾക്ക് തണ്ടപ്പേർ അക്കൗണ്ടുകൾ വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ ഭരണകേന്ദ്രത്തിന്റെ പ്രതിനിധികളായി എഡിഎം എൻ.എം. മെഹറലി, ഹജൂർ ശിരസ്തദാർ നന്ദഗോപൻ, പെരിന്തൽമണ്ണ തഹസിൽദാർ വേണുഗോപാൽ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. കരീം, മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്കർ അലി,
പഞ്ചായത്ത് മെന്പർമാരായ പി.ടി. ഷറഫുദ്ദീൻ, ടി.കെ. അലി അക്ബർ, നുസ്ര കളത്തിങ്ങൽ, ജംഷീർ, അബ്ബാസ് പൊട്ടങ്ങൽ, മുസ്തഫ കളത്തിങ്ങൽ, വില്ലേജ് ജനകീയ സമിതി അംഗങ്ങളായ രത്നകുമാർ, അബ്ദുസമദ് പനങ്ങാട്, മൻസൂർ, ടി. സമദ്, വില്ലേജ് ഓഫീസർ വിജീന്ദ്രകുമാർ, സ്പെഷൽ വില്ലേജ് ഓഫീസർ രാജേഷ് പിള്ള എന്നിവർ പ്രസംഗിച്ചു.