രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതി : വീടുകളുടെ താക്കോൽദാനം നിർവഹിച്ച് പ്രിയങ്ക ഗാന്ധി എംപി
1537868
Sunday, March 30, 2025 5:36 AM IST
വണ്ടൂർ: രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയിലൂടെ പണി പൂർത്തികരിച്ച വയനാട് ലോക്സഭാ മണ്ഡലത്തിലെ 29 വീടുകൾ കൈമാറി. വീടുകളുടെ താക്കോൽദാനം പ്രിയങ്ക ഗാന്ധി എംപി നിർവഹിച്ചു.വണ്ടൂർ പുളിയക്കോട് കെ.ടി. കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എ.പി. അനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
രാഹുൽ ഗാന്ധിയുടെ എംപി ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് വാങ്ങിയ ഏഴ് മുച്ചക്ര സ്കൂട്ടറുകളുടെ വിതരണവും കാളികാവ് സിഎച്ച്സിക്ക് നൽകുന്ന വാഹനത്തിന്റെ താക്കോൽദാനവും പ്രിയങ്ക ഗാന്ധി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അസ്കർ, ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, കെ.ടി. അജ്മൽ തുടങ്ങിയവർ പങ്കെടുത്തു.