രാസ ലഹരിക്ക് പകരം കായിക ലഹരി : കളിയരങ്ങുകൾ തയാറാക്കി അങ്ങാടിപ്പുറം പഞ്ചായത്ത്
1537867
Sunday, March 30, 2025 5:36 AM IST
അങ്ങാടിപ്പുറം: കുട്ടികളെ കൗമാരപ്രായത്തിൽ തന്നെ വിവിധയിനം കളികളിൽ തല്പരരാക്കി വളർത്തുന്നതിനുവേണ്ടി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രത്യേക പദ്ധതി നടപ്പിലാക്കി. കുട്ടികളിൽ രാസ ലഹരിക്ക് പകരം കായിക ലഹരി സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് കളിയരങ്ങ് പദ്ധതി നടപ്പിലാക്കിയത്.
ഗ്രാമപഞ്ചായത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉൾപ്പെടുന്ന സർക്കാർ സ്കൂളുകളിലേക്ക് വിവിധയിനം കളി ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ ടീച്ചർ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെലീന താണിയൻ, മെമ്പർ കെ.ടി. അൻവർ, ഇംപ്ലിമെന്റിംഗ് ഓഫീസർ തോടേങ്ങൽ ഫരീദ, അനസ് ചോലയിൽ സംബന്ധിച്ചു.