മണ്‍പാത കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചു
1538301
Monday, March 31, 2025 5:48 AM IST
നിലന്പൂർ: നഗരസഭാ ഫണ്ട് ഉപയോഗിച്ച് മജ്മകുന്നിൽനിന്ന് ബംഗ്ലാവ്കുന്നിലേക്ക് പോകുന്ന പഴയ മണ്‍പാത കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചതിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം നിർവഹിച്ചു. കൗണ്‍സിലർ റനീഷ് കുപ്പായ് അധ്യക്ഷത വഹിച്ചു. ചാരംകുളം ലക്ഷംവീട് ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മാനവേദൻ സ്കൂളിലേക്ക് യാത്ര ചെയ്യുന്ന റോഡാണിത്.
മണ്‍പാതയായിരുന്ന ഈ റോഡിലൂടെയുള്ള യാത്ര ക്ലേശകരമായിരുന്നു. ഓട്ടോറിക്ഷ പോലുള്ള ചെറുവാഹനങ്ങൾ പോലും ഇതുവഴി വരാറില്ല. രോഗികളും വയോജനങ്ങൾക്കും കാൽനടയായി സഞ്ചരിക്കാൻ പ്രയാസമായിരുന്നു. റോഡ് കോണ്‍ക്രീറ്റ് ചെയ്തതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി.