പുകയില രഹിത വിദ്യാലയം: ബോധവത്കരണം നടത്തി
1538298
Monday, March 31, 2025 5:45 AM IST
വട്ടംകുളം: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ പുകയിലരഹിത വിദ്യാലയ പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ആരോഗ്യ ബോധവത്കരണ പരിപാടികൾക്ക് വട്ടംകുളം സിപിഎൻയുപി സ്കൂളിൽ തുടക്കമായി. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക കെ.വി.നസീമ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി.സജീവ് കുമാർ പദ്ധതി വിശദീകരിച്ചു. സി.സരള, കെ.സി.മണിലാൽ, കെ.എ. കവിത, സി.സജി, എസ്.സുജ ബേബി, കെ.എം.നാരായണൻ, ഇ.പി.സുരേഷ്, എം.പി.രേഖ, രേഷ്മ പ്രവീണ്‍, കെ.ജി.നിനു, സതീഷ് അയ്യപ്പിൽ, എസ്.അർച്ചന എന്നിവർ പ്രസംഗിച്ചു.
പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും അധ്യാപകർക്ക് പരിശീലനം നൽകും. വിദ്യാലയത്തിന്റെ നൂറുവാര പരിധിയിൽ പുകയില നിരോധന മേഖല അടയാളമായി മഞ്ഞ രേഖ വരയ്ക്കും. ബോധവത്കരണ ബോർഡുകളും സൂചന ബോർഡുകളും സ്ഥാപിക്കും. വിദ്യാലയങ്ങളിലെ ജാഗ്രതാ സമിതികൾ പുനഃസംഘടിപ്പിക്കും. വിദ്യാലയങ്ങൾ തുറക്കുന്പോൾ പുകയിലരഹിത വിദ്യാലയ പ്രഖ്യാപനം നടത്തും. വിദ്യാലയ പരിസരങ്ങൾ ലഹരി വിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.