ലഹരിക്കെതിരെ മനുഷ്യച്ചങ്ങല ഇന്ന്
1537319
Friday, March 28, 2025 5:26 AM IST
മഞ്ചേരി: ജില്ലാ നിയമസേവന അഥോറിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല ഇന്ന് വൈകീട്ട് 4.30ന് മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കും.
ഗാന്ധിജയന്തി ദിനം വരെ ലഹരിക്കെതിരെ നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. ജുഡീഷ്യറി, പോലീസ്, എക്സൈസ്, കലാലയങ്ങൾ,
തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി തുടക്കം കുറിച്ചത്.