രാമപുരം നാലാം പാടശേഖരത്തിൽ തണ്ണിമത്തൻ വിളവെടുപ്പ്
1537315
Friday, March 28, 2025 5:26 AM IST
രാമപുരം: പുഴക്കാട്ടിരി പഞ്ചായത്തിൽ രാമപുരം നാലാം പാടശേഖരത്തിൽ തണ്ണിമത്തൻ വിളവെടുപ്പ്.കൃഷഭവന്റെ ആർകെവിവൈ കൃത്യത കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി വിളയിച്ച തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎൽഎ നിർവഹിച്ചു. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുൽസു ചക്കച്ചൻ അധ്യക്ഷയായിരുന്നു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ കരീം മുഖ്യാതിഥിയായിരുന്നു.
വൈസ് പ്രസിഡന്റ് മൂസക്കുട്ടി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖദീജ ബീവി, ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടർ ശുഹൈബ് തൊട്ടിയൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.പി. അസ്മാബി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി. സാദിഖലി, മെംബർമാരായ മൊയ്തു കരുവാടി, ഫാത്തിമ സുഹ്റ ചക്കംതൊടി, കേരഗ്രാമം പ്രസിഡന്റ് മുഹമ്മദാലി മഞ്ഞളാംകുഴിയിൽ,നജ്മുന്നീസ, കൃഷി ഓഫീസർ ബബിത, കൃഷി അസിസ്റ്റന്റ് ശിൽപ, കർഷക പ്രതിനിധകൾ എന്നിവർ പങ്കെടുത്തു.
മുസ്തഫ കരുവള്ളി പാത്തിക്കൽ, മമ്മദ് കക്കേങ്ങൽ എന്നി കർഷകരുടെ കൃഷിയിടത്തിൽ രണ്ട് ഹെക്ടർ സ്ഥലത്താണ് തണ്ണിമത്തൻ കൃഷി ചെയ്തത്. കൃഷിവകുപ്പിന്റെ ആർകെവിവൈ കൃത്യത കൃഷി പദ്ധതിയിലുൾപ്പെടുത്തി കർഷക്കർക്ക് ആനുകൂല്യങ്ങൾ നൽകുന്നതായി കൃഷി ഓഫീസർ അറിയിച്ചു. ഓറഞ്ച് മഞ്ച് എ1, ചുവപ്പ്, മഞ്ഞ, വിശാല തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തിട്ടുള്ളത്.