രാജ്യപുരസ്കാർ ജേതാക്കളെ അനുമോദിച്ചു
1537314
Friday, March 28, 2025 5:26 AM IST
കരുളായി: കരുളായി കഐം ഹയർ സെക്കൻഡറി സ്കൂളിലെ രാജ്യപുരസ്കാർ ജേതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണവും അനുമോദന ചടങ്ങും നടത്തി. സ്കൂൾ മാനേജർ ടി.കെ. മുഹമ്മദ് സക്കീർ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി. സലീം അധ്യക്ഷനായിരുന്നു.
എംടിഎ പ്രസിഡന്റ് ജമീല, പിടിഎ വൈസ് പ്രസിഡന്റ് മുജീബ് കോയ, എസ്എംസി വൈസ് ചെയർമാൻ അനസ് ബാബു, സ്റ്റാഫ് സെക്രട്ടറി ആർ. വിനു, ഗൈഡ് ക്യാപ്റ്റൻ സിജി ജോണ്‍, എസ്ആർജി കണ്‍വീനർ പി. സജിൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളെ പ്രതിനിധീകരിച്ച് ശ്വേതാ കൃഷ്ണ സംസാരിച്ചു.