പാരലൽ സർവീസ് നടത്തിയ ഓട്ടോ ഡ്രൈവർക്ക് പിഴയിട്ടു
1537313
Friday, March 28, 2025 5:26 AM IST
പെരിന്തൽമണ്ണ: സ്വകാര്യബസുകളുടെ മുന്നിൽ പാരലൽ സർവീസ് നടത്തിയ ഓട്ടോ ഡ്രൈവർക്ക് പെരിന്തൽമണ്ണ ജോയിന്റ് ആർടിഒ 13000 രൂപ പിഴ ചുമത്തി. കെഎൽ-53 വി 7478 എന്ന ഓട്ടോ ഓടിക്കുന്ന അബ്ദുൾ ഗഫൂറിനാണ് പിഴചുമത്തിയത്.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ. മുഹമ്മദലി നൽകിയ പരാതിയിലാണ് നടപടി. എഎംവിഐ പ്രദീപാണ് അന്വേഷണം നടത്തിയത്.
അമ്മിനിക്കാട് വച്ച് ബസുകളുടെ മുന്നിൽ പാരലൽ സർവീസ് നടത്തുമെന്ന് ഭീഷണി മുഴക്കിയെന്നും ഇയാൾക്ക് ലൈസൻസ് ഇല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ലൈസൻസില്ലാതെ വാഹനം ഓടിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയത്.