കോപ്പി അടിക്കാൻ അനുവദിച്ചില്ല; അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കം എറിഞ്ഞു
1536660
Wednesday, March 26, 2025 6:18 AM IST
തിരൂരങ്ങാടി: പരീക്ഷയിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിൽ വിദ്യാർഥികൾ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കം എറിഞ്ഞതായി പരാതി. എആർ നഗർ ചെണ്ടപ്പുറായ എആർഎച്ച്എസ്എസ് സ്കൂളിലാണ് സംഭവം.
പ്ലസ്ടു പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിൽ ചില വിദ്യാർഥികളാണ് പടക്കമെറിഞ്ഞതെന്ന് അധ്യാപകർ ആരോപിച്ചു. പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അധ്യാപകരുടെ വാഹനത്തിന് നേരെയാണ് പടക്കം എറിഞ്ഞത്.
പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകി. അതേസമയം തിരൂരങ്ങാടി പോലീസ് ബന്ധപ്പെട്ട അധ്യാപകരിൽ നിന്ന് മൊഴിയെടുത്തതിൽ നിയമ നടപടിയൊന്നും വേണ്ടെന്നാണ് പറഞ്ഞത്.