ഇഫ്താർ സംഗമം നടത്തി
1536634
Wednesday, March 26, 2025 5:53 AM IST
ഏലംകുളം : ഏലംകുളം സർവീസ് സഹകരണ ബാങ്കിൽ നിന്ന് വിരമിക്കുന്ന ടി.പി. രാമാനുജന് ബാങ്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി. ഇതോടൊപ്പം ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻ സ്പീക്കറും നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് പി. ഗോവിന്ദപ്രസാദ് അധ്യക്ഷത വഹിച്ചു. ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുധീർ ബാബു, വൈസ് പ്രസിഡന്റ് അനിത പള്ളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബർ എൻ. വാസുദേവൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.പി. ഉണ്ണികൃഷ്ണൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. മനോജ്, അംഗങ്ങളായ സമദ് താമരശേരി, സി.സാവിത്രി, സ്വപ്ന സുബ്രഹ്മണ്യൻ, രമ്യ മാണിത്തൊടി, സിപിഎം ഏലംകുളം ലോക്കൽ സെക്രട്ടറി പി. അജിത്കുമാർ, ബാങ്ക് മുൻ പ്രസിഡന്റ് എ.എം.എൻ. ഭട്ടതിരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.
ബാങ്കിന്റെ ഉപഹാരം പി.ശ്രീരാമകൃഷ്ണൻ നൽകി. കെസിഇയുവിന്റെ ഉപഹാരം ജീവനക്കാരും നൽകി. ടി.പി. രാമാനുജൻ മറുപടി പ്രസംഗം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് എം. അബുബക്കർ സ്വാഗതവും ബാങ്ക് സെക്രട്ടറി ഇ.വി. ഷൈല നന്ദിയും പറഞ്ഞു.
കീഴാറ്റൂർ: ആര്യാടൻ ഫൗണ്ടേഷൻ കീഴാറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റും സ്നേഹ സംഗമവും നടത്തി. കമാനം മൈത്രി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുതിർന്ന കോണ്ഗ്രസ് നേതാവ് വി.എ. കരീം ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ സാമൂഹിക മേഖലകളിൽ നിരവധി ഇടപെടലുകൾ നടത്തിയ റിയൽ സ്റ്റാർ ക്ലബ് നിരവിന് അദ്ദേഹം ഉപഹാരം നൽകി. കെ.ടി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ രാധാകൃഷ്ണൻ, എ. ഗോപിനാഥൻ, അഡ്വ.ബെന്നി തോമസ്, കെ.വി.പത്മനാഭൻ, എസ്.വി. മോഹനൻ, തുടങ്ങിയവർ പ്രസംഗിച്ചു.