ഗുരുശ്രേഷ്ഠ പുരസ്കാരം ഷാജിനയ്ക്ക്
1536633
Wednesday, March 26, 2025 5:53 AM IST
നിലന്പൂർ: വോയ്സ് ഓഫ് വേൾഡ് മലയാളി കൗണ്‍സിൽ നൽകുന്ന പ്രഥമ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് ബദൽ സ്കൂൾ അധ്യാപികയായിരുന്ന പി. ഷാജിന അർഹയായി. ഉൾവനങ്ങളിലുള്ള ആദിവാസി മേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസവും അവരുടെ ആരോഗ്യ, സാമൂഹിക സാംസ്കാരിക ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചതിനുള്ള അംഗീകാരമായിട്ടാണ് പുരസ്കാരം.
26 ന് തിരുവനന്തപുരത്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്കാരം സമ്മാനിക്കും. ഇപ്പോൾ പാണ്ടിക്കാട് ജിഎച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരിയാണ് ഷാജിന.