കുപ്പിയുടെ അടപ്പിൽ കുട്ടിയുടെ വിരൽ കുടുങ്ങി
1536632
Wednesday, March 26, 2025 5:53 AM IST
പെരിന്തൽമണ്ണ: അഞ്ചുവയസുകാരന്റെ കൈവിരൽ കുപ്പിയുടെ അടപ്പിൽ കുടുങ്ങി. മാനത്തുമംഗലം കോട്ടയിൽ മുസ്തഫയുടെ മകൻ യഹിയ മുസ്തഫയുടെ കൈവിരലാണ് ഗോലി സോഡ കുപ്പിയുടെ അടപ്പിൽ കുടുങ്ങിയത്.
തുടർന്ന് ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സുരക്ഷിതമായി അടപ്പ് നീക്കം ചെയ്തു. യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഷഫീദ് പാതായ്ക്കര, ഫാറൂഖ് പൂപ്പലം, ജിൻഷാദ് പൂപ്പലം എന്നിവരാണ് കൈവിരൽ കുടുങ്ങിയ അടപ്പ് നീക്കം ചെയ്തത്.