പെരിന്തൽമണ്ണയിൽ കരിയില സംഭരണി സജ്ജമായി
1536631
Wednesday, March 26, 2025 5:53 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിലെ സംഗീത റോഡ് ജംഗ്ഷനിൽ സ്ഥാപിച്ച കരിയില സംഭരണി നഗരസഭാ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ്‍ എ. നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ അഡ്വ. ഷാൻസി, മൻസൂർ നെച്ചിയിൽ,
ഹെൽത്ത് ഇൻസ്പെക്ടർ പി. ശിവൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡീനു, ഫൈസൽ എന്നിവർ പങ്കെടുത്തു. ഉണങ്ങിയ ഇലകൾ കത്തിക്കുന്നത് നിയന്ത്രിക്കുകയാണ് കരിയില സംഭരണികൾ സ്ഥാപിക്കുന്നതിലൂടെ നഗരസഭ ഉദ്ദേശിക്കുന്നത്.
നേരത്തെ നഗരസഭ വിവിധ സ്ഥലങ്ങളിൽ കരിയില സംഭരണികൾ സ്ഥാപിക്കുകയും അവയെല്ലാം കാര്യക്ഷമായി വിനിയോഗിക്കപ്പെടുന്നുമുണ്ട്. കൂടുതൽ കരിയില സംഭരണികൾ സ്ഥാപിക്കുന്നതിലൂടെ ഒരു പരിധി വരെ കരിയിലകൾ കത്തിക്കുന്ന പ്രവണത ഒഴിവാക്കുവാനും പുതിയ അവബോധം ജനങ്ങൾക്ക് നൽകുവാനും സഹായകരമാകുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്.