മരത്തടി കയറ്റിയ ലോറി മറിഞ്ഞു
1536630
Wednesday, March 26, 2025 5:53 AM IST
വണ്ടൂർ: മരത്തടി കയറ്റി പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വണ്ടൂർ കാപ്പിലിലാണ് അപകടം. പാതയോരത്തെ താഴ്ചയുള്ള ഭാഗത്തേക്ക് വാഹനം തലകീഴായാണ് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു.