വേട്ടേക്കോട് എംസിഎഫ് സ്ഥാപിച്ചു
1536628
Wednesday, March 26, 2025 5:53 AM IST
മഞ്ചേരി: നഗരസഭ വാർഷിക പദ്ധതിയും സ്വച്ഛ് ഭാരത് മിഷൻ അർബൻ ഫണ്ടും ഉപയോഗിച്ച് നിർമിച്ച വേട്ടേക്കോട് എംസിഎഫ് നഗരസഭാ ചെയർപേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. വിപുലമായ സൗകര്യങ്ങളോടെയാണ് നിർമാണം പൂർത്തിയാക്കിയത്. ഹരിത കർമ സേനാംഗങ്ങൾക്ക് വസ്ത്രം മാറുന്നതിനുള്ള സൗകര്യം, ശുചിമുറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. വെസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, എൻ.എം. എൽസി, കൗണ്‍സിലർമാരായ അഷ്റഫ് കാക്കേങ്ങൽ, ഹുസൈൻ മേച്ചേരി, വി.സി. മോഹനൻ, ടി. ശ്രീജ, ജസീനാബി അലി, മുനിസിപ്പൽ സെക്രട്ടറി പി. സതീഷ് കുമാർ, ജില്ല ശുചിത്വമിഷൻ പ്രോഗ്രാം ഓഫിസർ സിറാജുദീൻ,
ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം, ഹെൽത്ത് ഇൻസ്പെക്ടർ എം. റഷീദുദീൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി തോമസ്, റിൽജു മോഹൻ, സി. രതീഷ്, സി.നസ്റുദീൻ, എൻ. ഷിജി, എൻ.സി. ആതിര തുടങ്ങിയവർ പ്രസംഗിച്ചു. ഹരിതകർമ സേനാംഗങ്ങൾ, നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.