വിജിലൻസ് സമിതി യോഗം ചേർന്നു
1536627
Wednesday, March 26, 2025 5:53 AM IST
മലപ്പുറം: ജില്ലാതല വിജിലൻസ് സമിതി യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. സമിതി കണ്‍വീനർ വിജിലൻസ് ഡിവൈഎസ്പി എം. ഗംഗാധരൻ, ജില്ലയിലെ വിവിധ സർക്കാർ വകുപ്പുതല മേധാവികൾ, കമ്മിറ്റി മെംബർമാർ, അഴിമിതി വിരുദ്ധ സംഘടനകൾ, സന്നദ്ധ സംഘടനകൾ, കലാകായിക സംഘടനകൾ, ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ജാഗ്രതാ സമിതി അംഗങ്ങളുടെ പ്രവർത്തനങ്ങൾ സാമൂഹിക പ്രതിബദ്ധതയോടെ ആകണമെന്നും പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്പോഴും വിവിധ ഓഫീസുകളിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്പോഴും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം.
ലഹരിയുടെ വ്യാപനത്തിനെതിരെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ഉൗർജിതമാക്കാനും തീരുമാനിച്ചു. പരാതികൾക്ക് ഒരു മാസത്തിനകം മറുപടി നൽകാൻ വകുപ്പുകൾക്ക് നിർദേശം നൽകി. വിവിധ വകുപ്പുകളിലെ സേവനങ്ങൾ ലഭ്യമാക്കാൻ ഇടനിലക്കാർ സമീപിക്കുന്ന രീതി ഒഴിവാക്കണമെന്നും നിർദേശം നൽകി.
ഇത്തവണ യോഗത്തിൽ ഏഴ് പരാതികൾ പുതിയതായി ലഭിച്ചു. മുൻ പരാതികളിൽ മറുപടി ലഭിക്കാത്തതും തൃപ്തികരമല്ലാത്തതും വീണ്ടും പരിശോധിച്ച് മറുപടി നൽകാൻ നിർദേശിച്ചു.