നാഷണൽ വോയ്സ് പത്രവുമായി കൊളത്തൂർ സ്കൂൾ
1536626
Wednesday, March 26, 2025 5:49 AM IST
കൊളത്തൂർ: പത്രം വായനയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനും വായനയിലേക്ക് തിരിച്ച് നടത്താനും ലക്ഷ്യമിട്ട് കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്വന്തം പത്രം. ജെആർസി യൂണിറ്റ് പ്രസിദ്ധീകരിച്ച ’നാഷണൽ വോയ്സ്’ പത്രത്തിന്റെ പ്രകാശനം മാധ്യമ പ്രവർത്തകൻ അഷ്കർ അലി കരിന്പ നിർവഹിച്ചു. പത്രപ്രവർത്തകൻ മണികണ്ഠൻ കൊളത്തൂർ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് കെ.ടി.എ. മജീദ് അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ കെ. ശ്രീകല, പ്രിൻസിപ്പൽ സി. വി.മുരളി, ഹൈസ്കൂൾ പ്രധാനാധ്യാപകൻ സി.ഉണ്ണികൃഷ്ണൻ, എൻഎൽപി സ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. സുധീർ, എസ്എംസി ചെയർമാൻ കെ. മൊയ്തീൻകുട്ടി, പി. അസീസ്, പി. സരോജദേവി, എം.പി. ജയശ്രീ, പിടിഎ വൈസ് പ്രസിഡന്റ് റസിയ,
കുഞ്ഞിമുഹമ്മദ് പുലാക്കൽ, ജെആർസി പ്രസിഡന്റ് സി.ടി. അൻസില എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പത്രം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം സ്കൂൾ പ്രസിദ്ധീകരിച്ച പത്രത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.