സ്കൂളുകളിലേക്ക് ഫർണിച്ചർ നൽകി
1536625
Wednesday, March 26, 2025 5:49 AM IST
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിലെ സ്കൂളുകളിലേക്ക് ഫർണിച്ചർ നൽകി. 2024-25 വാർഷിക പദ്ധതിയിൽ ഏഴ് ലക്ഷം രൂപ വകയിരുത്തിയാണ് ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങൾക്ക് ബെഞ്ച്, ഡെസ്ക്, മേശ, കസേര, അലമാര എന്നിവ വിതരണം ചെയ്തത്.
പഞ്ചായത്ത്തല വിതരണ ഉദ്ഘാടനം പ്രസിഡന്റ് യു.കെ. മഞ്ജുഷ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.പി. ജലാലുദീൻ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷിഫാന ബഷീർ, ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ. ജയപ്രകാശ് ബാബു, സിമിലി കാരയിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.പി. മുഹമ്മദ്, ഇംപ്ലിമെന്റ് ഓഫീസർ മുഹമ്മദ്, സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.