ദളിത് കോണ്ഗ്രസ് യോഗം പ്രതിഷേധിച്ചു
1536624
Wednesday, March 26, 2025 5:49 AM IST
വഴിക്കടവ്: എസ്സി, എസ്ടി ക്ഷേമ ഫണ്ടുകളുടെ സിംഹഭാഗവും വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ വഴിക്കടവ് ദളിത് കോണ്ഗ്രസ് നേതൃയോഗം പ്രതിഷേധിച്ചു. കാരക്കോട് എസ്സി എസ്ടി ഉൗരിൽ നടന്ന ദളിത് കോണ്ഗ്രസ് നേതൃയോഗം മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് സുനീർ മണൽപ്പാടം ഉദ്ഘാടനം ചെയ്തു. പി.വി. നാണു അധ്യക്ഷത വഹിച്ചു.
എസ്സി-എസ്ടി ക്ഷേമ ഫണ്ടുകൾ വെട്ടി കുറച്ച് പിണറായി സർക്കാർ ചെയ്യുന്നത് ദളിത് വിഭാഗത്തോടുള്ള കൊടും ചതിയാണെന്നും സമര പരിപാടികൾ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
സി. രാമകൃഷ്ണൻ, മിനി കാരക്കോട്, വി. കുഞ്ഞൻ, ചാത്തൻ ചെരള, കെ.ബി. രതീഷ്, സി. കുട്ടൻ, വി. സന്തോഷ്, പി.വി. ബാബു, സുബ്രഹ്മണ്യൻ ചെമ്മണിക്കര എന്നിവർ പ്രസംഗിച്ചു.