സപ്ലൈകോ റംസാൻ ഫെയർ ഇന്ന് മുതൽ
1536623
Wednesday, March 26, 2025 5:49 AM IST
മലപ്പുറം: സപ്ലൈകോ റംസാൻ ഫെയറിന് ഇന്ന് തുടക്കമാകും. മലപ്പുറം പെരിന്തൽമണ്ണ റോഡിലെ ഡാലിയ കെപീസ് അവന്യുവിൽ രാവിലെ 11ന് പി. ഉബൈദുള്ള എംഎൽഎ റംസാൻ ഫെയർ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ആദ്യവിൽപ്പന നടത്തും. 30 വരെയാണ് റംസാൻ ഫെയർ.
13 ഇനത്തിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുന്നതിന് പുറമേ 40 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും ഫെയറിൽ ലഭ്യമാണ്.
സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്ക് മാർച്ച് 30 വരെ വിലക്കുറവ് നൽകും.