ക്രിക്കറ്റ് താരം വിഘ്നേഷ് പുത്തൂരിനെ ആദരിച്ചു
1536622
Wednesday, March 26, 2025 5:49 AM IST
പെരിന്തൽമണ്ണ: ഐപിഎൽ ക്രിക്കറ്റിൽ ആദ്യമത്സരത്തിൽ മൂന്ന് വിക്കറ്റ് നേടിയ മുംബൈ ഇന്ത്യൻസ് ടീമിലെ താരം പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂരിനെ പെരിന്തൽമണ്ണ എൽഐസി ബ്രാഞ്ച് മെമന്റോ നൽകി ആദരിച്ചു.
വിഘ്നേഷ് ഹൈദരബാദിൽ പരിശീലനത്തിലായതിനാൽ കുന്നപ്പള്ളിയിലെ വീട്ടിലെത്തി അച്ഛൻ സുനിൽ കുമാറിനെയും അമ്മ കെ.പി. ബിന്ദുവിനെയും സന്ദർശിച്ചാണ് എൽഐസി ഉദ്യോഗസ്ഥർ ഉപഹാരം കൈമാറിയത്.
പെരിന്തൽമണ്ണ സീനിയർ ബ്രാഞ്ച് മാനേജർ സുനിൽ മാത്യു, ജീവനക്കാരനായ കെ. രാജൻ, ഏജന്റുമാരായ റിതേഷ്, മധു, എ. ശിവദാസൻ എന്നിവരാണ് വിഘ്നേഷന്റെ വീട്ടിലെത്തിയത്.