കത്തോലിക്ക കോണ്‍ഗ്രസ് സംഗമം നടത്തി
1536621
Wednesday, March 26, 2025 5:49 AM IST
വാലില്ലാപ്പുഴ: കത്തോലിക്ക കോണ്‍ഗ്രസ് വാലില്ലാപ്പുഴ യൂണിറ്റ് സംഗമവും രൂപത, ഫൊറോന ഭാരവാഹികളുട സന്ദർശനവും പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. സംഗമം കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തൊട്ടിയിൽ ജെയിംസ് അധ്യക്ഷനായിരുന്നു.
രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറന്പിൽ മുഖ്യപ്രഭാഷണം നടത്തി. ’കനിവ’ ചികിത്സാ സഹായനിധി ഉദ്ഘാടനം യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു കണ്ടശാംകുന്നേലും പ്രവർത്തന ഫണ്ട് രൂപീകരണ ഉദ്ഘാടനം രൂപത ട്രഷറർ സജി കരോട്ടും നിർവഹിച്ചു. രൂപത ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ, രൂപത സെക്രട്ടറിമാരായ പ്രിൻസ് തിനീപറന്പിൽ, സാബു വടക്കേപടവിൽ, രൂപത എക്സിക്യൂട്ടീവ് അംഗം ടോമി ചക്കിട്ടമുറി, ഫൊറോന സെക്രട്ടറി ജോർജ് കൊച്ചുപുരയിൽ എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് മീഡിയ കോ ഓർഡിനേറ്റർ തങ്കച്ചൻ കിഴക്കയിൽ സ്വാഗതവും യൂണിറ്റ് ട്രഷറർ ബിനു പുല്ലുവേലിൽ നന്ദിയും പറഞ്ഞു. വർധിച്ചുവരുന്ന ലഹരി ഉപയോഗവും അത് സമൂഹത്തിൽ ഉയർത്തുന്ന വെല്ലുവിളികളും എന്ന പ്രമേയം സണ്‍ഡേ സ്കൂൾ പ്രധാനാധ്യാപകനും കത്തോലിക്ക കോണ്‍ഗ്രസ് പ്രവർത്തകനുമായ ഷൈൻ പാറക്കൽ അവതരിപ്പിച്ചു. സദസിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് രൂപത ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ മറുപടി നൽകി. ഉച്ച ഭക്ഷണത്തോടെ സംഗമത്തിന് സമാപനമായി.