വയോധികൻ തൂങ്ങിമരിച്ച നിലയിൽ
1536422
Tuesday, March 25, 2025 10:41 PM IST
മഞ്ചേരി: കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എളങ്കൂർ ആലുങ്ങലിൽ താമസിക്കുന്ന ചെങ്ങണക്കുന്നുമ്മൽ ശങ്കരൻ (76) ആണ് മരിച്ചത്.
വീടിനടുത്തുള്ള റബർ തോട്ടത്തിനോട് ചേർന്ന് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ഇദ്ദേഹത്തെ കാണാതായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: കാളി. മക്കൾ: മധുസൂധനൻ, ബിന്ദു. മരുമക്കൾ: ഗംഗാദേവി (പൊടിയാട്), ബാലൻ (തൃപ്പനച്ചി).