തുവൂരിൽ സെവൻസ് ഫുട്ബോളിന് തുടക്കമാകുന്നു
1536394
Tuesday, March 25, 2025 8:23 AM IST
കരുവാരകുണ്ട്: തുവൂരിൽ കാൽപ്പന്തുകളിയുടെ ഉത്സവകാലം വരുന്നു. ജെഎസ്സി ക്ലബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മേളയ്ക്ക് ഏപ്രിൽ അഞ്ചിന് സന്തോഷ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകും. ഇതിന്റെ സീസണ് ടിക്കറ്റ് വിൽപ്പന തുടങ്ങി.
"കളിയോടാകണം ലഹരി, കളിക്കളമാകണം ചങ്ങാതി' എന്ന സന്ദേശത്തോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് തുവൂർ ജെഎസ്സി ക്ലബ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
സീസണ് ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം കരുവാരകുണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി. അനിത ടൂർണമെന്റ് രക്ഷാധികാരി കളത്തിൽ കുഞ്ഞാപ്പുഹാജിക്ക് ടിക്കറ്റ് നൽകി നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ കെ.സി. നിയാസ്, കണ്‍വീനർ കെ.ബി. നിസാർ, രക്ഷാധികാരികളായ പി.എ. മജീദ്, പി. സലാഹുദീൻ, കൊപ്പത്ത് ഷെരീഫ്, കടന്പോടൻ മൊയ്തീൻകുട്ടി, മൃദുല ഭാനു, ഭാരവാഹികളായ കളത്തിൽ മുജീബ്, എ.വി. സലാം, പള്ളത്ത് കുഞ്ഞാപ്പ, കെവിവിഇഎസ് പ്രതിനിധികളായ തയ്യിൽ യൂനസ്, വർണം സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.