കളക്ഷൻ ബിന്നുകൾ വിതരണം ചെയ്തു
1536392
Tuesday, March 25, 2025 8:23 AM IST
പെരിന്തൽമണ്ണ: മാലിന്യമുക്ത പെരിന്തൽമണ്ണ നഗരസഭ പ്രഖ്യാപനം 28ന് നടക്കും. മാലിന്യമുക്ത നവകേരളം കാന്പയിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് പെരിന്തൽമണ്ണ നഗരസഭയിൽ നടക്കുന്നത്. അതിന്റെ ഭാഗമായി നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന കളക്ഷൻ ബിന്നുകളുടെ വിതരണോദ്ഘാടനം ചെയർമാൻ പി.ഷാജി നിർവഹിച്ചു. പെരിന്തൽമണ്ണ പിടിഎം കോളജിൽ നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സണ് എ. നസീറ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഉണ്ണികൃഷ്ണൻ, അഡ്വ. ഷാൻസി, മൻസൂർ നെച്ചിയിൽ, ഹെൽത്ത് ഇൻസ്പെക്ടർ പി. ശിവൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ, കോളജ് അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. പിടിഎം കോളജ് പ്രിൻസിപ്പൽ അഫ്സൽ, ഗ്രീൻ പ്രോട്ടോക്കോൾ ചുമതലയുള്ള അധ്യാപിക ഡോ.സുമ എന്നിവർ സംസാരിച്ചു.
പേപ്പറുകൾ, പ്ലാസ്റ്റിക് തുടങ്ങിയ അജൈവ മാലിന്യങ്ങളാണ് കളക്ഷൻ ബിന്നുകളിൽ നിക്ഷേപിക്കേണ്ടത്. നിലവിൽ 65 കളക്ഷൻ ബിന്നുകളാണ് പുതുതായി സ്ഥാപിക്കുന്നതിന് നഗരസഭ സജ്ജമാക്കിയിരിക്കുന്നത്.