ലൈഫ് ഈസ് ബ്യൂട്ടിഫുൾ കാന്പയിനുമായി എൻഎസ്എസ് വിദ്യാർഥികൾ
1536391
Tuesday, March 25, 2025 8:23 AM IST
തേഞ്ഞിപ്പലം: കാന്പസുകളെയും കമ്യൂണിറ്റിയെയും ലഹരിമുക്തമാക്കി മാറ്റാൻ എൻഎസ്എസ് ആസാദ് സേനയുടെ പരിശ്രമം.
നാഷണൽ സർവീസ് സ്കീം സംസ്ഥാന കാര്യാലയത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ കാന്പയിന് കാലിക്കട്ട് സർവകലാശാലയിൽ തുടക്കമായി. ലഹരിക്കെതിരേ കാന്പസുകൾ ഉണർന്നു പ്രവർത്തിക്കണമെന്നും സന്പൂർണ ലഹരിമുക്ത കാന്പസുകളായി മാറണമെന്നും ഇതിന്റെ മുന്നണി പോരാളികളായി എൻഎസ്എസ് വോളണ്ടിയർമാർ പ്രവർത്തിക്കണമെന്നും സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ.എൻ. അൻസർ പറഞ്ഞു.
എൻഎസ്എസ് യൂണിവേഴ്സിറ്റി കോ ഓർഡിനേറ്റർ ഡോ. എൻ. ശിഹാബ് അധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓർഡിനേറ്റർമാരായ ഫസിൽ അഹമ്മദ്, മുഹമ്മദ് നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു.